Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Highways

ക​യ്പ്പ​മം​ഗ​ലം അ​പ​ക​ടം; ദേ​ശീ​യ​പാ​ത​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന

തൃ​ശൂ​ർ: ക​യ്പ്പ​മം​ഗ​ല​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​തി​നു പി​ന്നാ​ലെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു. ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ നി​ർ​ദേ​ശം ന​ൽ​കി. എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ, പൊ​ലി​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് ദേ​ശീ​യ​പാ​ത​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ദേ​ശീ​യ​പാ​ത​ക​ളി​ലെ റോ​ഡ് പ​രി​പാ​ല​നം, ഫു​ട്പാ​തു​ക​ളു​ടെ നി​ല​വാ​രം, റോ​ഡി​ലെ കു​ഴി​ക​ൾ, വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, സ​ർ​വീ​സ് റോ​ഡു​ക​ളി​ലെ വെ​ളി​ച്ച സം​വി​ധാ​നം എ​ന്നി​വ സം​ഘം പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ പ്ര​തി​ഫ​ലി​ക്കു​ന്ന സൂ​ച​നാ ബോ​ർ​ഡു​ക​ളു​ടെ സാ​ന്നി​ധ്യം, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ടോ, അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, ബാ​രി​ക്കേ​ഡിം​ഗ് എ​ന്നി​വ​യും വി​ല​യി​രു​ത്തും.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ഡ് സു​ര​ക്ഷി​ത​മാ​യി മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, നി​ർ​മാ​ണ​ങ്ങ​ളു​ടെ സ്ട്ര​ക്ച​റ​ൽ സ്റ്റെ​ബി​ലി​റ്റി എ​ന്നി​വ​യും പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​കും. ആ​വ​ശ്യ​ത്തി​ന് ട്രാ​ഫി​ക് വാ​ർ​ഡ​ൻ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണോ​യെ​ന്നും പ​രി​ശോ​ധി​ക്കും. ഇ​തി​നു​പു​റ​മെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യും ന​ട​ത്തും.

റോ​ഡ് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എ​ൽ​എ​സ്ജി​ഡി അ​റി​യി​ച്ചു. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ പൊ​ലി​സ്, ആ​ർ​ടി​ഒ വി​ഭാ​ഗ​ങ്ങ​ൾ സ്പെ​ഷ്യ​ൽ ഡ്രൈ​വ് ശ​ക്ത​മാ​ക്കും. ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

National

റോഡിൽ പ്രാണൻ പൊലിയരുത്; ദേശീയപാതകളിൽ സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങളുമായി സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ളും അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ കു​​​റ​​​വും ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി മാ​​​റ​​​രു​​​തെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. രാ​​​ജ്യ​​​ത്തെ ആ​​​കെ റോ​​​ഡ് ശൃം​​​ഖ​​​ല​​​യു​​​ടെ ര​​​ണ്ടു ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണു ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തെ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ 30 ശ​​​ത​​​മാ​​​ന​​​വും സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​ണെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജെ.​​​കെ. മ​​​ഹേ​​​ശ്വ​​​രി, അ​​​തു​​​ൽ എ​​​സ്. ച​​​ന്ദൂ​​​ർ​​​ക്ക​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

രാ​​​ജ​​​സ്ഥാ​​​നി​​​ലും തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലും ഒ​​​രു ദി​​​വ​​​സ​​​ത്തി​​​ന്‍റെ ഇ​​​ട​​​വേ​​​ള​​​യി​​​ൽ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ന​​​ട​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച കേ​​​സി​​​ലാ​​​ണു നി​​​രീ​​​ക്ഷ​​​ണം. ര​​​ണ്ട് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 34 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഒ​​​ഴി​​​വാ​​​ക്കാ​​​വു​​​ന്ന ഒ​​​രു മ​​​ര​​​ണം​​​പോ​​​ലും സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ പാ​​​ർ​​​ക്കിം​​​ഗ്, അ​​​പ​​​ക​​​ട​​​മേ​​​ഖ​​​ല​​​ക​​​ൾ എ​​​ന്നി​​​വ കാ​​​ര​​​ണം ഒ​​​രു ജീ​​​വ​​​ൻ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന​​​ത് പൗ​​​ര​​​ന്മാ​​​ർ​​​ക്കു ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ൽ​​​കേ​​​ണ്ട സു​​​ര​​​ക്ഷാ​​​ ക​​​വ​​​ച​​​ത്തി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 21-ാം അ​​​നു​​​ച്ഛേ​​​ദം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന ‘ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ’ റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​മാ​​​യി കോ​​​ട​​​തി നേ​​​രി​​​ട്ട് ബ​​​ന്ധി​​​പ്പി​​​ച്ചു. മ​​​നു​​​ഷ്യ​​​ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് സു​​​ര​​​ക്ഷി​​​ത​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

അ​​​ന​​​ധി​​​കൃ​​​ത പാ​​​ർ​​​ക്കിം​​​ഗും നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്ക​​​ണം

ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലോ അ​​​വ​​​യു​​​ടെ വ​​​ശ​​​ങ്ങ​​​ളി​​​ലോ നി​​​ശ്ചി​​​ത പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​ക​​​ളി​​​ൽ അ​​​ല്ലാ​​​തെ വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളോ വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​ങ്ങ​​​ളോ നി​​​ർ​​​ത്താ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

അ​​​ഡ്വാ​​​ൻ​​​സ്ഡ് ട്രാ​​​ഫി​​​ക് മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം, ജി​​​പി​​​എ​​​സ് അ​​​ധി​​​ഷ്ഠി​​​ത ഫോ​​​ട്ടോ​​​ഗ്രാ​​​ഫി​​​ക് തെ​​​ളി​​​വു​​​ക​​​ൾ, ഇ-​​​ചെ​​​ലാ​​​ൻ സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ വ​​​ഴി നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്ത​​​ണം. കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം, ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി (എ​​​ൻ​​​എ​​​ച്ച്എ​​​ഐ), സം​​​സ്ഥാ​​​ന പോ​​​ലീ​​​സ്, ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ 60 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കും പ​​​ട്രോ​​​ളിം​​​ഗി​​​നു​​​മാ​​​യി ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റു​​​മാ​​​ർ പ്ര​​​ത്യേ​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.
ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും കോ​​​ട​​​തി ക​​​ടു​​​ത്ത നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചു.

പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ശ്ചി​​​ത ദൂ​​​ര​​​പ​​​രി​​​ധി മ​​​റി​​​ക​​​ട​​​ന്ന് പു​​​തി​​​യ ധാ​​​ബ​​​ക​​​ളോ മ​​​റ്റു വാ​​​ണി​​​ജ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തും പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന​​​തും നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ലു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ 60 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ നീ​​​ക്കം ചെ​​​യ്യ​​​ണം.

ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ​​​യോ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ​​​യോ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ സു​​​ര​​​ക്ഷാ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പു​​​തി​​​യ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ ന​​​ൽ​​​ക​​​രു​​​ത്. നി​​​ല​​​വി​​​ലു​​​ള്ള ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ 30 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ജി​​​ല്ലാ​​​ത​​​ല ടാ​​​സ്ക് ഫോ​​​ഴ്സു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം

റോ​​​ഡ് സു​​​ര​​​ക്ഷ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ജി​​​ല്ലാ​​​ത​​​ല ടാ​​​സ്ക് ഫോ​​​ഴ്സു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഭ​​​ര​​​ണ​​​കൂ​​​ടം, പോ​​​ലീ​​​സ്, എ​​​ൻ​​​എ​​​ച്ച്എ​​​ഐ, പ്രാ​​​ദേ​​​ശി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഈ ​​​ടാ​​​സ്ക് ഫോ​​​ഴ്സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട​​​ണം.

അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യു​​​ള്ള ഇ​​​ട​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച വെ​​​ളി​​​ച്ചം ഉ​​​റ​​​പ്പാ​​​ക്കു​​​ക, നി​​​രീ​​​ക്ഷ​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, ട്ര​​​ക്കു​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം പാ​​​ർ​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ക, അ​​​ടി​​​യ​​​ന്ത​​​ര സേ​​​വ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളോ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

ടോ​ൾ പ്ലാ​സ​ക​ളി​ൽ വൃ​ത്തി​യു​ള്ള ശു​ചി​മു​റി​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി

പ​​​​ര​​​​വൂ​​​​ർ: ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ളി​​​​ലെ ടോ​​​​ൾ പ്ലാ​​​​സ​​​​ക​​​​ളി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് വൃ​​​​ത്തി​​​​യു​​​​ള്ള ശു​​​​ചി​​​​മു​​​​റി​​​​ക​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി കേ​​​​ന്ദ്ര മ​​​​ന്ത്രാ​​​​ല​​​​യം.

ശു​​​​ചി​​​​മു​​​​റി​​​​ക​​​​ൾ വൃ​​​​ത്തി​​​​ഹീ​​​​ന​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ട് പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് 1,000 രൂ​​​​പ പാ​​​​രി​​​​തോ​​​​ഷി​​​​കം ന​​​​ൽ​​​​കു​​​​ന്ന ക്ലീ​​​​ൻ ടോ​​​​യ്‌​​​​ലെ​​​​റ്റ് പി​​​​ക്ച​​​​ർ ച​​​​ല​​​​ഞ്ച് മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

അ​​​​ഴു​​​​ക്കു​​​​പി​​​​ടി​​​​ച്ച ശു​​​​ചി​​​​മു​​​​റി​​​​ക​​​​ളു​​​​ടെ ചി​​​​ത്രം മൊ​​​​ബൈ​​​​ൽ ആ​​​​പ്പി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഈ ​​​​തു​​​​ക ഫാ​​​​സ്ടാ​​​​ഗ് ക്രെ​​​​ഡി​​​​റ്റാ​​​​യി ല​​​​ഭി​​​​ക്കും.

ശു​​​​ചി​​​​മു​​​​റി​​​​ക​​​​ൾ വൃ​​​​ത്തി​​​​ഹീ​​​​ന​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ടാ​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് രാ​​​​ജ്മാ​​​​ർ​​​​ഗ് യാ​​​​ത്ര എ​​​​ന്ന മൊ​​​​ബൈ​​​​ൽ ആ​​​​പ്പ് വ​​​​ഴി പ​​​​രാ​​​​തി ന​​​​ൽ​​​​കാം.

District News

രണ്ടു സംസ്ഥാനപാതകൾ ദേശീയപാതകളാക്കണം: വി.കെ. ശ്രീകണ്ഠൻ എംപി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വ​ഴി​യു​ള്ള പൊ​ള്ളാ​ച്ചി-​തൃ​ശൂ​ർ സം​സ്ഥാ​നപാ​ത​യും ഷൊ​ർ​ണൂ​ർ വ​ഴി​യു​ള്ള പാ​ല​ക്കാ​ട്-​തൃ​ശൂ​ർ സം​സ്ഥാ​ന​പാ​ത​യും ദേ​ശീ​യ​പാ​ത​ക​ളാ​ക്ക​ണ​മെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​സ​ർ​ക്കാ​രി​ൽനി​ന്ന് നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​തവ​കു​പ്പ് സ​ഹ​മ​ന്ത്രി അ​ജ​യ് തം​ത എം​പി​യെ അ​റി​യി​ച്ചു.

,പ്ര​ധാ​ന​മ​ന്ത്രി ഗ​തിശ​ക്തി ദേ​ശീ​യ മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന​പാ​ത​ക​ൾ ദേ​ശീ​യ​പാ​ത​ക ളാ​ക്കി മാ​റ്റു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​സാ​ന്ദ്ര​ത കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന പാ​ല​ക്കാ​ട്-​തൃ​ശൂ​ർ, പൊ​ള്ളാ​ച്ചി-​തൃ​ശൂ​ർ സം​സ്ഥാ​ന റോ​ഡു​ക​ൾ ദേ​ശീ​യപാ​ത​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നാ​യു​ള്ള നി​ർ​ദേ​ശം കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ല​ഭ്യ​മാ​യി​ട്ടു​ണ്ടോ എ​ന്ന​തു സം​ബ​ന്ധി​ച്ച് എം​പി ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പൊ​ള്ളാ​ച്ചി മു​ത​ൽ ഗോ​പാ​ല​പു​രം വ​രെ റോ​ഡ് വീ​തികൂ​ട്ടി നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ വ​ഴി പാ​ല​ക്കാ​ട് വ​രെ​യു​ള്ള റോ​ഡി​ൽ ഗ​താ​ഗ​ത​ത്തിര​ക്കുമൂ​ലം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ട് - ഷൊ​ർ​ണൂ​ർ വ​ഴി തൃ​ശൂ​രി​ലേ​ക്കു​ള്ള റോ​ഡും മ​ണി​ക്കൂ​റു​ക​ൾ ത​ട​സ​മു​ണ്ടാ​ക്കു​ന്ന ഗ​താ​ഗ​ത​ത്തിര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു.

National

ദേശീയപാതകളിൽ മൊബൈൽ സുരക്ഷാ മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ അ​വ​ബോ​ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ടെ​ലി​കോം അ​ധി​ഷ്ഠി​ത സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി ദേ​ശീ​യ പാ​താ അ​ഥോ​റി​റ്റി (എ​ൻ​എ​ച്ച്എ​ഐ).

ദേ​ശീ​യ പാ​താ ശൃം​ഖ​ല​യി​ലു​ട​നീ​ളം വി​ന്യ​സി​ക്കു​ന്ന​തി​നാ​യി എ​ൻ​എ​ച്ച്എ​ഐ രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​കോം ക​ന്പ​നി​യാ​യ റി​ല​യ​ൻ​സ് ജി​യോ​യു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.

അ​പ​ക​ട​സാ​ധ്യ​ത​യു​ള​ള സ്ഥ​ല​ങ്ങ​ൾ, അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​ക്ക​ളു​ള്ള റോ​ഡു​ക​ൾ, മൂ​ട​ൽ​മ​ഞ്ഞ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ, അ​ടി​യ​ന്ത​ര വ്യ​തി​ച​ല​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം യാ​ത്ര​ക്കാ​ർ​ക്ക് മൊ​ബൈ​ൽ മു​ഖേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം.

റോ​ഡു​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ എ​സ്എം​എ​സ്, വാ​ട്സ്ആ​പ്പ്, അ​തീ​വ മു​ൻ​ഗ​ണ​ന കോ​ളു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​രി​ലേ​ക്കെ​ത്തു​ക.

എ​ൻ​എ​ച്ച്എ​ഐ​യു​ടെ അ​ടി​യ​ന്ത​ര ഹെ​ൽ​പ്‌​ലൈ​ൻ ന​ന്പ​റാ​യ 1033, ’രാ​ജ്മാ​ർ​ഗ്യാ​ത്ര’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി പു​തി​യ സം​വി​ധാ​നം ഘ​ട്ടം​ഘ​ട്ട​മാ​യി സം​യോ​ജി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചി​ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹൈ​വേ​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം ന​ട​പ്പി​ലാ​ക്കു​ക. പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്പോ​ൾ മ​റ്റ് ടെ​ലി​കോം ക​ന്പ​നി​ക​ളെയും സ​ഹ​ക​രി​പ്പിക്കു​ം.

District News

ദേ​ശീ​യ​പാ​ത​യി​ലെ ടോ​ള്‍ പി​രി​വി​നെ​തിരേ പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍

കാ​സ​ര്‍​ഗോ​ഡ്: കു​മ്പ​ള ആ​രി​ക്കാ​ടി ടോ​ള്‍ ഗേ​റ്റി​ല്‍ ബ​സു​ക​ള്‍​ക്ക് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും 440 രൂ​പ നി​ര​ക്കി​ല്‍ യൂ​സ​ര്‍ ഫീ ​ഒ​ടു​ക്ക​ണ​മെ​ന്ന അ​റി​യി​പ്പി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ​ബ​സു​ട​മ​ക​ള്‍. നാ​ലു ട്രി​പ്പു​ക​ള്‍ ഓ​ടു​ന്ന ഒ​രു ബ​സ് 1760 രൂ​പ അ​ട​ക്കേ​ണ്ടി വ​രും. സാ​ധാ​ര​ണ ബ​സു​ക​ള്‍​ക്ക് ഒ​രു ദി​വ​സം 1000 - 1500 രൂ​പ മാ​ത്ര​മേ ബാ​ല​ന്‍​സ് ല​ഭി​ക്കു​ന്നു​ള്ളൂ. അ​തി​ല്‍ 1760 രൂ​പ ടോ​ള്‍ ന​ല്‍​കേ​ണ്ടി വ​ന്നാ​ല്‍ പി​ന്നെ സ​ര്‍​വീ​സ് തു​ട​രു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല.

സ​ര്‍​വീ​സ് ത​ന്നെ നി​ര്‍​ത്തി വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ മാ​ത്ര​മാ​ണ് ഓ​ടാ​ന്‍ അ​നു​വാ​ദ​മു​ള്ള​ത്.

കെ​എ​സ്ആ​ര്‍​ടി​സി, ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഓ​ടു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് നി​ന്നും പു​റ​പ്പെ​ട്ട് ത​ല​പ്പാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ള്‍ കു​മ്പ​ള - ആ​രി​ക്കാ​ടി പാ​ലം വ​രെ 12 കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് ഓ​ടു​ന്ന​ത്.

അ​വി​ടെ സ​ര്‍​വീ​സ് റോ​ഡ് അ​വ​സാ​നി​പ്പി​ച്ച് ദേ​ശീ​യ​പാ​ത​യി​ലേ​ക്കാ​ണ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. അ​വി​ടെ നി​ന്നും 800 മീ​റ്റ​ര്‍ ദൂ​രം മാ​ത്ര​മാ​ണ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്.

സ​ര്‍​വീ​സ് റോ​ഡ് ഇ​ല്ലാ​ത്ത​തു കൊ​ണ്ടും ദേ​ശീ​യ​പാ​ത​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ട​തു കൊ​ണ്ടും മാ​ത്ര​മാ​ണ് അ​തി​ലൂ​ടെ പോ​കേ​ണ്ടി​വ​രു​ന്ന​ത്. കേ​വ​ലം 35 കി​ലോ​മീ​റ്റി​നു​ള്ളി​ല്‍ മാ​ത്രം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എ​ല്ലാ ബ​സ് സ്റ്റോ​പ്പു​ക​ളും ട​ച്ച് ചെ​യ്തു പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ദേ​ശീ​യ​പാ​ത​യി​ല്‍ ക​യ​റേ​ണ്ട ആ​വ​ശ്യം വ​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ടോ​ള്‍ ഫീ ​ചു​മ​ത്തു​ന്ന​ത് അ​ന്യാ​യ​മാ​ണ്.

തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തു​വ​ഴി​യു​ള്ള മു​ഴു​വ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ളും സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​വും വ​ന്നു ചേ​രും.

സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​ന്യാ​യ​മാ​യി ഫീ ​ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദ്ചെ​യ്യ​ണ​മെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി, പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, ട്ര​ഷ​റ​ര്‍ രാ​ജേ​ഷ്, എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, ഇ​ബ്രാ​ഹിം സ​ഫ​ര്‍, എ​സ്.​കെ. ഹ​മീ​ദ്, ഇ​ബ്രാ​ഹിം മ​ര്‍​സാ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up